gnn24x7

മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍

0
292
gnn24x7

മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കസ്റ്റഡിഡിയിലെടുത്ത് മലേഷ്യന്‍ അധികൃതര്‍. വടക്കുപടിഞ്ഞാറന്‍ ദ്വീപായ ലങ്കാവി തീരത്തുവെച്ചാണ് ബോട്ടിലെത്തിയ അഭയാര്‍ത്ഥികളെ പിടികൂടിയത്. 5 കുട്ടികളും 152 പുരുഷന്‍മാരും 45 സ്ത്രീകളും ഉള്‍പ്പെടുന്ന അഭയാര്‍ത്ഥികളെയാണ് പിടികൂടിയതെന്ന് മലേഷ്യന്‍ തീര സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘അനധികൃതമായി രാജ്യത്ത് കടക്കാന്‍ ഇവരെ ഇമിഗ്രേഷന്‍ വകുപ്പിന് കൈമാറും,’ മലേഷ്യന്‍ തീര സുരക്ഷ എന്‍ഫോഴ്‌മെന്റ് ഏജന്‍സി ക്യാപ്റ്റന്‍ പറഞ്ഞു.

മലേഷ്യയിലേക്ക് റോഹിംഗ്യന്‍ ക്യാമ്പുകളില്‍ നിന്നും നേരത്തേയും പാലായന ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഫെബ്രുവരി 11 ന് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടിരുന്നു. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ബോട്ടപകടം ഉണ്ടായത്. 50 പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടിലാണ് 130-ഓളം പേരെ കയറ്റിയത്. ഇതാണ് അപകടത്തിന് വഴി വെച്ചതെന്നാണ് ബംഗ്ലാദേശ് തീരദേശ ഗാര്‍ഡ് പ്രതികരിച്ചിരുന്നത്.

കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മ്യാന്‍മറിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ പ്രായമായവരെ വെറുതെ വിടണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൊവിഡ്-19 റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് വ്യാപിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കെയാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പ്രതികരണം. യു.എന്നിന്റെ കണക്കു പ്രകാരം 860000 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ക്യാമ്പുകളില്‍ ഉള്ളത്. ഇതില്‍ 31500 പേര്‍ പ്രായമേറിയവരാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here