gnn24x7

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

0
304
gnn24x7

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും (65) ഭാര്യ മെലിന്‍ഡയും (56) 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിൽ വേര്‍പിരിഞ്ഞു. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്.

ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതികളില്‍പ്പെട്ടവരാണ് ബില്‍ഗേറ്റ്സും മെലിന്‍ഡയും. ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നാണ് ഇരുവരുടെയും പ്രതികരണം. അതേസമയം ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും ഇവര്‍ അറിയിച്ചു.

gnn24x7