gnn24x7

ദക്ഷിണകൊറിയക്കെതിരെ നടത്താനിരുന്ന സൈനിക നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായി ഉത്തരകൊറിയ

0
208
gnn24x7

ദക്ഷിണകൊറിയക്കെതിരെ നടത്താനിരുന്ന സൈനിക നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ. കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക കമ്മീഷന്റെ യോഗത്തിനു ശേഷമാണ് തീരുമാനം.

ചൊവ്വാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ രാജ്യത്തിന്റെ യുദ്ധ പ്രതിരോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ രൂപരേഖയും ചര്‍ച്ച ചെയ്തതായി ഉത്തരകൊറിയന്‍ ദേശീയ മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയക്കും ഉത്തരകൊറിയക്കും ഇടയില്‍ ആഴ്ചകളായി തുടര്‍ന്നു വരുന്ന അസ്വാരസ്യങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനം. ഉത്തരകൊറിയക്കെതിരെയുള്ള ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും വന്നതായിരുന്നു തര്‍ക്കത്തിലേക്ക് നയിച്ചത്.

ദക്ഷിണകൊറിയന്‍ അധികൃതര്‍ ഉത്തരകൊറിയന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലഘുലേഖകള്‍ ബലൂണുകളിലാക്കിയാണ് രാജ്യത്തേക്ക് അയച്ചത്. ഈ ബലൂണുകളിലുള്ള ലഘുലേഖകള്‍ ഉത്തരകൊറിയന്‍ ജനങ്ങള്‍ എടുത്ത് വായിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ആശയ വിനിമയവും നിര്‍ത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചിരുന്നു.

ഒപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച സംയുക്ത ഓഫീസ് ഉത്തരകൊറിയ തകര്‍ക്കുകയും ചെയ്തിരുന്നു. ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here