ലണ്ടന്‍: കൊറോണ വൈറസ് (കോവിഡ്19) ലോകത്താകെ 2,704,676 പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഇതിനോടകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 1,90,549 പേരാണ് മരിച്ചത്. മരണനിരക്കില്‍ അമേരിക്കയാണ് മുന്നില്‍ കഴിഞ്ഞ ദിവസം മാത്രം അവിടെ 2325 പേരാണ് മരിച്ചത്.
അമേരിക്കയില്‍ ആകെ മരണം അന്‍പതിനായിരത്തോട് അടുക്കുകയാണ്. അവസാനം ലഭിച്ച കണക്കുകള്‍
അനുസരിച്ച് 49,845 ആണ്.
ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 440 പേരാണ്. സ്പെയിനില്‍ ആകട്ടെ 464 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലിയില്‍ ആകെ മരിച്ചത് 25,549 പേരാണ്. സ്പെയിനില്‍ ആകെ മരണം 22,157 ആണ്. ഇറ്റലിയില്‍ രോഗ ബാധിതര്‍ 189,973 ആണ്,ഇത് വരെ രോഗ മുക്തി നേടിയവര്‍ 57,576 ആണ്.
കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ 516 പേര്‍ മരിച്ചപ്പോള്‍ യുകെയില്‍ മരിച്ചത് 638 പേരാണ്. അതേസമയം ബ്രസീലില്‍ കഴിഞ്ഞ ദിവസം മരണനിരക്ക് ഉയര്‍ന്നു. അവിടെ 407 പേര്‍ മരിച്ചു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരുദിവസം ബ്രസീലില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ബ്രസീലില്‍ ആകെ രോഗ ബാധിതര്‍ 49,492 ആണ്ഇ. തുവരെ മരിച്ചത് 3313 പേരാണ്.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതര്‍ 21,393 ആണ്. ഇതുവരെ 686 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവര്‍ 4,324 പേരാണ്.





































