gnn24x7

കൊവിഡ് 19; ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു

0
285
gnn24x7

മനില: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിനെ വിലവെക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങി നടന്ന വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്.

മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒരാളെ വെടിവെച്ചു കൊല്ലുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് ഒരു മാസത്തേക്കാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാത്തവരെ വെടിവെച്ചു കൊല്ലാന്‍ ഫിലിപ്പീന്‍സ് പ്രസിഡണ്ട് റോഡിഗ്രാ ഡ്യൂറ്റേര്‍ട്ടെ പൊലീസിനും പട്ടാളത്തിനും അനുവാദം നല്‍കിയിരുന്നു.

ഫിലീപ്പീന്‍സില്‍ ഇത് വരെ 3246പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 152 പേരോളം മരണമടഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here