gnn24x7

സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

0
319
gnn24x7

കാറ്റലോണ്‍: സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 86 വയസായിരുന്നു.

സ്‌പെയിനിലെ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമാണ്. കൊവിഡ് 19 നെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ.

സ്‌പെയിനില്‍ 73235 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 5982 പേര്‍ രാജ്യത്ത് മരിച്ചിട്ടുണ്ട്.

ലോകത്ത് കൊവിഡ് 19 വൈറസ് ബാധയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് സ്‌പെയിന്‍.

gnn24x7