gnn24x7

മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

0
299
gnn24x7

ചരിത്ര പ്രഖ്യാപനം നടത്തി റൗൾ കാസ്‌ട്രോ. മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജി വെച്ചത് എന്നാണ് റിപ്പോർട്ട്. 2008ല്‍ ഫിദല്‍ കാസ്‌ട്രോ സ്ഥാനമൊഴിഞ്ഞ അവസരത്തിലാണ് റൗള്‍ കാസ്‌ട്രോ നേതൃസ്ഥാനം ഏറ്റെടുത്തത്.

റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞതോടെ ആറുപതിറ്റാണ്ട് നീണ്ട കാസ്‌ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയിൽ പരിസമാപ്തിയായി. ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡൂയസ് കാനല്‍ അടുത്ത പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേല്‍ക്കും. വെള്ളിയാഴ്ചയാണ് താന്‍ രാജിവെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്.

gnn24x7