gnn24x7

ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വ്യോമാക്രമണം

0
293
gnn24x7

ബാഗ്‌ദാദ്: ഇറാക്കിലെ അമേരിക്കന്‍ എംബസിയ്ക്ക് നേരെ വീണ്ടും റോക്കറ്റാക്രമണമുണ്ടായതായി റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ ഒന്നിലധികം റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപം പതിച്ചുവെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

ഇറാഖിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരെ നാല് മാസത്തിനിടെ നടക്കുന്ന 19-ാമത്തെ ആക്രമണമാണിത്. 
ആക്രമണത്തെ തുടര്‍ന്ന് ഉന്നത സുരക്ഷാ മേഖലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here