gnn24x7

കാബൂളിലെ അഫ്ഗാൻ പ്രസിഡന്റ് കൊട്ടാരത്തിന് സമീപം റോക്കറ്റാക്രമണം

0
453
gnn24x7

കാബൂള്‍: കാബൂളിലെ അഫ്ഗാൻ പ്രസിഡന്റ് കൊട്ടാരത്തിന് സമീപം റോക്കറ്റാക്രമണം. ഇന്ന് രാവിലെ നടന്ന പ്രാർഥനയ്ക്കിടെയാണ് സംഭവം. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രസിഡന്‍റ് പ്രാർഥിക്കുന്നതിനിടെ സമീപത്ത് മിസൈൽ പതിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത് എന്നാണ് റിപ്പോർട്ട്.

ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നുമില്ല. പ്രദേശത്ത് നിരവധി വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതിനെത്തുടർന്ന് പ്രസിഡന്റ് അഷ്‌റഫ് ഘാനിക്കും സമീപത്തുള്ള മറ്റുള്ളവർക്കും പ്രാർത്ഥന നിർത്തേണ്ടിവന്നതായി ടിവി റിപ്പോർട്ടുകൾ പറയുന്നു.

gnn24x7