ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിലൂടെ തിങ്കളാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ആയിരക്കണക്കിന് വീടുകൾ നശിക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു. ക്യാമ്പുകളിലെ റോഹിംഗ്യൻ അഭയാർഥികളുടെ നിരവധി വീടുകൾ കത്തി നശിച്ചതായും നിരവധി പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. അധികൃതർക്കോ യുഎൻഎച്ച്‌സിആറിനോ മരണസംഖ്യ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല.
തെക്കൻ ബംഗ്ലാദേശിലെ അഭയാർഥ്യ ക്യാമ്പുകളിൽ ഒരു മില്യണിലധികം റോഹിങ്ക്യൻ അഭയാർഥികളാണ് കഴിയുന്നത്. ജനുവരിയിലും വലിയ തീപിടുത്തം ക്യാമ്പിൽ ഉണ്ടായിരുന്നു, വീടുകൾ കത്തി നശിച്ചെങ്കിലും ആളപായമുണ്ടായിരുന്നില്ല.