റഷ്യന്‍ പ്രധാനമന്ത്രി മിഖേല്‍ മിഷുസ്തിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹം തന്നെയാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘കൊറോണ വൈറസ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവാണെന്ന് ഞാന്‍ മനസ്സിലാക്കി,’ മിഷുസ്തിന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
‘എനിക്ക് ഐസൊലേഷനില്‍ കഴിയേണ്ടതും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. ഇത് എന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ അത്യാവശ്യമാണ്,’ വീഡിയോയില്‍ പറയുന്നു.
തന്റെ സ്ഥാനത്തേക്ക് താല്‍ക്കാലികമായി ഉപപ്രധാനമന്ത്രിയായ ആന്‍ഡ്ര്യൂ ബെലസൊവിനെ ചുമതലപ്പെടുത്താനാണ് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. താങ്കള്‍ക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാനിടയുണ്ടെന്നാണ് പ്രധാനമന്ത്രിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പ്രതികരിച്ചത്. ഒപ്പം എത്രയും പെട്ടന്ന് രോഗം ഭേദമായി തിരിച്ചു വരാനാവട്ടെയെന്നും പുടിന്‍ ആശംസിച്ചു. റഷ്യയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1073 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 11,619 പേര്‍ക്ക് റഷ്യയില്‍ കൊവിഡ് ഭേദമായിട്ടുണ്ട്.
ആഗോളതലത്തില്‍ 32 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 228,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച 9,92000 പേര്‍ക്ക് രോഗം ഭേദമായി.