താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ പുതിയ അഫ്ഗാൻ സർക്കാരിനെ നയിക്കുമെന്ന് പ്രഖ്യാപിച്ചു. താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായ ബരാദറിനൊപ്പം അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബും ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയും സർക്കാർ ഉന്നത പദവികളിൽ ചേരുമെന്നാണ് റിപ്പോർട്ട്.
എല്ലാ മുൻനിര നേതാക്കളും കാബൂളിൽ എത്തിയിട്ടുണ്ട്, അവിടെ പുതിയ സർക്കാർ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്ന് ഒരു താലിബാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയ ശേഷം ഓഗസ്റ്റ് 15 ന് കാബൂൾ പിടിച്ചെടുത്ത താലിബാൻ, തലസ്ഥാനത്തിന് വടക്ക് പഞ്ച്ഷീർ താഴ്വരയിൽ ശക്തമായ പോരാട്ടവും നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നു.
രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാക്കിയിരിക്കുകയാണ് താലിബാൻ.







































