gnn24x7

താലിബാൻ തീവ്രവാദികൾ പോലീസുകാരിയെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു

0
331
gnn24x7

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികൾ ഒരു പ്രവിശ്യാ നഗരത്തിൽ ഒരു പോലീസുകാരിയെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ബാനു നെഗർ എന്ന യുവതിയെ , മധ്യ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ വീട്ടിൽ ഭർത്താവിന്റെയും മക്കളുടെയും മുന്നിവെച്ചാണ് ഭീകരർ കൊലപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് വരുന്നതിനിടെയാണ് കൊലപാതകം. നെഗറിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയതിന് കാരണം വ്യക്തമല്ല. സമീപത്തെ ജയിലില്‍ ജോലി ചെയ്തിരുന്ന നേഗര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു.

ബാനുവിനെ കൊലപ്പെടുത്തിയ മുറിയുടെയും ശരീരത്തിന്റെയും ചിത്രങ്ങള്‍ ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം എന്നല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് താലിബാന്‍ പറയുന്നത്.

gnn24x7