ജനീവ: കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം ഗബ്രയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നതും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുകാത്തിരിക്കുന്നതും അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യനു കഴിയില്ല.
ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം പണം ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നില്ല എന്നുള്ളത് അപകടകരമായ കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
“ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. മഹാമാരികള്‍ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമാണ്.” അദ്ദേഹം പറഞ്ഞു. ലോകത്ത് 1.75മില്ല്യണ്‍ കൊവിഡ് 19 മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 മില്ല്യണ്‍ ജനങ്ങൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.





































