രണ്ടാഴ്ചയോളമായി നീണ്ടു നിന്ന ഇസ്രായേൽ ഹമാസ് സംഘർഷത്തിന് അവസാനം. ഈജിപ്റ്റിന്റേയും ഖത്തറിന്റേയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിർണായക വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്.
സെക്യൂരിറ്റി ക്യാബിനെറ്റുമായി അര്‍ദ്ധരാത്രി നടത്തിയ യോഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വെടിനിര്‍ത്തൽ പ്രഖ്യാപനം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തൽ നിലവിൽ വന്നതെന്ന് ഹമാസ് വ്യക്തമാക്കി.
ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിരുന്നു. അതേസമയം ഹമാസിന്റെ ഷെൽ ആക്രമണത്തിൽ ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഹാമാസിന്റെ ഗാസാ സിറ്റി കമാൻഡർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 2014ലെ യുദ്ധത്തിന് ശേഷം പാലസ്തിനിലെ ഹമാസിന്റെ ഒരു ഉയർന്ന നേതാവ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്.