സാന്‍ജോസ്: അടിയന്തര ലാന്‍ഡിങ്ങിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. കോസ്റ്റാറിക്കയിലെ സാന്‍ജോസ് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

അപകട സമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും മെഡിക്കല്‍ പരിശോധനയ്ക്കായി ഇവരെ ആശുപത്രയിലേക്ക് മാറ്റി.