gnn24x7

കൊറോണ വൈറസ്; ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി

0
243
gnn24x7

212 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയില്‍ 3.24 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 94,751 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി. 19.56 ലക്ഷം ആളുകള്‍ക്ക് ഇതുവരെ അസുഖം ഭേദമായി. നിലവില്‍ 27.01 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 45,443 പേരുടെ നില അതീവ ഗുരുതരമാണ്.

അമേരിക്കയില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഇന്നലെ മരണനിരക്ക് ഉയര്‍ന്നു. 24 മണിക്കൂറില്‍ 1,552 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 93,533 ആയി. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 15.70 ലക്ഷമായി.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ ലോകത്തെ കോവിഡ് ബാധയുടെ പുതിയ കേന്ദ്രമായ ബ്രസീലില്‍ 1,130 പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 17,983 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരുടെ എണ്ണം 2.71 ലക്ഷമായി.

റഷ്യയില്‍ 2.99 ലക്ഷം രോഗികളും സ്‌പെയിനില്‍ 2.78 ലക്ഷം രോഗികളും ബ്രസീലില്‍ 2.71 ലക്ഷവും യുകെയില്‍ 2.48 ലക്ഷവും ഇറ്റലിയില്‍ 2.26 ലക്ഷവും രോഗികളാണുളളത്. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇറാന്‍ എന്നി രാജ്യങ്ങളില്‍ ഒരുലക്ഷത്തിനും രണ്ടും ലക്ഷത്തിനും ഇടയില്‍ രോഗബാധിതരുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here