gnn24x7

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കളെ ആറു മാസത്തിനകം വധശിക്ഷ വിധിച്ച് പാക്‌ കോടതി

0
305
gnn24x7

പാകിസ്താനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ച് ലാഹോർ കോടതി. പ്രതികള്‍ക്ക് ആറു മാസത്തിനകം ആണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ വർഷമാണ്. രണ്ട് മക്കളുമായി കാറിൽ പോകുകയായിരുന്ന യുവതി പെട്രോൾ തീർന്നതോടെ കിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേയിൽ കുടുങ്ങി. ഇതുവഴി പോവുകയായിരുന്ന രണ്ട് യുവാക്കള്‍ സഹായം വാഗ്ദാനം ചെയ്ത് മക്കളുടെ മുൻപിൽ വെച്ച് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

കൂടാതെ യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടുന്നതിനു മുൻപ് യുവാക്കൾ യുവതിയുടെ പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും മോഷ്ടിക്കുകയും ചെയ്തു. യുവാക്കൾക്കെതിരെ കടുത്ത നടപടിയണ്ടാവണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ വലിയ പ്രക്ഷോഭം നടന്നിരുന്നു. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

gnn24x7