gnn24x7

തെക്കൻ പാകിസ്ഥാനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 33 മരണം

0
270
gnn24x7

ഇസ്‌ലാമാബാദ് : തെക്കൻ പാകിസ്താൻ നഗരമായ ധാർക്കിക്ക് സമീപം ട്രെയിൻ കൂട്ടിയിടിച്ച് 33 പേർ കൊല്ലപ്പെടുകയും 120 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുന്നു.

പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിൽ നിന്ന് 440 കിലോമീറ്റർ (273 മൈൽ) വടക്ക് ഭാഗത്തുള്ള ധാർക്കി പട്ടണത്തിന് സമീപമാണ് തിങ്കളാഴ്ച പുലർച്ചെ അപകടം ഉണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

സർ സയിദ് എക്‌സ്പ്രസ് കറാച്ചിയില്‍നിന്നും സര്‍ഗോധയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. മില്ലാറ്റ് എക്സ്പ്രസ് ട്രെയിനിന്റെ 13 കംപാർട്ട്‌മെന്റുകൾ ധാർക്കിക്ക് സമീപം പാളം തെറ്റി, എതിർദിശയിൽ വന്ന സർ സയ്യിദ് എക്സ്പ്രസ് പാസഞ്ചർ ട്രെയിൻ പാളം തെറ്റിയ കമ്പാർട്ടുമെന്റുകളിൽ ഇടിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here