പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് താലിബാൻ വക്താവ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഭീകര സംഘടന ഇപ്പോൾ പറഞ്ഞത് “സ്ത്രീകൾക്ക് മന്ത്രിമാരാകാൻ കഴിയില്ല, കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടവരാണ്” എന്നാണ്.
“ഒരു സ്ത്രീക്ക് ഒരു മന്ത്രിയാകാൻ കഴിയില്ല, സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല – അവർ പ്രസവിക്കണം,” താലിബാൻ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നൂറുകണക്കിന് സ്ത്രീകൾ താലിബാനെതിരെ പ്രതിഷേധിക്കുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിക്കുകയും ശരീഅത്ത് നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു. സംഘടന സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, വീടിന് പുറത്ത് ജോലി ചെയ്യുന്നതിനോ പുരുഷ രക്ഷാകർത്താവ് ഇല്ലാതെ വീട് വിടുന്നതിനോ വിലക്കേർപ്പെടുത്തി.