gnn24x7

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി

0
235
gnn24x7

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.62 കോടിയായി.

അതേസമയം 647,595 പേരാണ് വൈറസ്ബാധമൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 9,907,262 ആയി ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് പിടിമുറുക്കിയ അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

അമേരിക്കയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 64,000 ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,315,684 ആയി ഉയര്‍ന്നു.

അതേസമയം അമേരിക്കയിലെ പ്രതിദിന മരണനിരക്ക് മുമ്പത്തെക്കാള്‍ കുറഞ്ഞിട്ടിട്ടുണ്ട്. 850 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസില്‍ മരണമടഞ്ഞത്. ആകെ മരണസംഖ്യ 149,397 ആയി. 2,061,692 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 48000 ലധികം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,396,434 ആയി ഉയര്‍ന്നു. മരണസംഖ്യ 86,496 ആയി.

ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് ബാധിതരുടെ എണ്ണം 1,385,494 ആയി.

അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here