ജനീവ: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2,94000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലോകമെമ്പാടും 2,18,24,807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,73,032 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 55,66,632 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്.
ബ്രസീലില്‍ 33,40,197 പേര്‍ക്ക് രോഗം ബാധിച്ചു. 26,47,316 പേര്‍ക്ക് രോഗം ബാധിച്ച ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്.