ലണ്ടന്‍: ലോകം മുഴുവന്‍ കീഴടക്കിയ മഹാമാരിയെ തുരത്തുന്നതിന്റെ ഭാഗമായി ലോകത്തെ മുഴുവന്‍ രാജ്യങ്ങളും വാക്‌സിനേഷനുവേണ്ടി ശ്രമം നടത്തിയതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷനുകള്‍ കണ്ടെത്തിയിരുന്നു. മിക്കവയും പരീക്ഷണത്തിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കേയാണ് അമേരിക്കന്‍ കമ്പനിയായ ഫൈസറിന് ലോകത്ത് വാക്‌സിന്‍ നല്‍കാന്‍ ആദ്യ അനുമതി ബ്രിട്ടണ്‍ നല്‍കുന്നത്.
ഇത് പ്രകാരം ലോകത്ത് ആദ്യം വാക്‌സിനേഷന്‍ സ്വീകരിച്ചത് 90 കാരിയും മുന്‍ ജ്വല്ലറി ഷോപ്പ് അസിസ്റ്റന്റുമായ മാര്‍ഗരറ്റ് കീനന്‍ ആയിരുന്നു. ലോകത്തെ ആദ്യ വനിതയും കീനന്‍ തന്നെ ആയിതീര്‍ന്നു. ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഷോട്ടുകള്‍ ബ്രിട്ടണില്‍ നല്‍കിത്തുടങ്ങി. ക്ലിനിക്കിന്റെ അംഗീകാരം ലഭിച്ചതും അംഗീകൃതവും പൂര്‍ണ്ണമായി പരീക്ഷണത്തില്‍ ഫലം ലഭിച്ചതുമായ ഫൈസറിന്റെ വാക്‌സിനേഷനാണ് ബ്രട്ടണില്‍ നല്‍കിതുടങ്ങിയത്.
ബ്രിട്ടണിലെ കോവെന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുറിയിലിരുന്ന് മാര്‍ഗരറ്റ് തന്റെ ഷര്‍ട്ട് തിരുകിക്കയറ്റി, നഴ്‌സ് ലോകത്തെ ആദ്യ വാക്‌സിനേഷന്‍ കീനന് നല്‍കിയപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിനെ വെല്ലുവിളിച്ച ലോകത്തെ കിടുക്കിയ ഒരു വൈറസിനോടുള്ള മനുഷ്യന്റെ വിജയമായി ഇത് മാറി. ‘കോവിഡ്19 ന് എതിരെയുള്ള ആദ്യ വാക്‌സിനേഷന്‍ എടുക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’ എന്ന് മാര്‍ഗരറ്റ് കീനന്‍ മാധ്യമങ്ങളോടായി വെളിപ്പെടുത്തി.
‘ഇന്ന് മെഡിക്കല്‍ സയന്‍സിനും ഭാവിക്കും ഒരു മികച്ച ദിവസമാണ്,” ബ്രിട്ടനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി സന്തോഷത്തോടെ മാധ്യമങ്ങളോട് പ്രസ്താവിച്ചു. ഇത് ചരിത്ര നിമിഷമാണെന്നും ബ്രിട്ടണ്‍ അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബെല്‍ജിയത്തിലെ ഒരു നിര്‍മ്മാണശാലയില്‍ നിന്ന് ബ്രിട്ടണിലെ സര്‍്കാര്‍ വെയര്‍ഹൗസുകളിലേക്കും പിന്നീട് ക്രമമായി ആശുപത്രികളിലേക്കും ആദ്യത്തെ 80 ലക്ഷം ഫൈസര്‍-ബയോവാക്‌സിന്‍ ഡോസുകള്‍ ബ്രി്ട്ടണില്‍ എത്തി തുടങ്ങും. അതോടെ വിതരണം കൂടുതല്‍ ശക്തമാവും.
എന്നാല്‍ വാക്‌സിനേഷന്‍ അതിശൈത്യത്തില്‍ സൂക്ഷിക്കേണ്ടതിനാല്‍ എത്തുന്ന മുറയ്ക്ക് അത് അമ്പതോളം വരുന്ന ആശുപത്രികളാണ് കൈകാര്യം ചെയ്യുന്നത്. ആദ്യം നഴ്‌സിങ് ഹോമുകളിലും ഡോക്ടേഴ്‌സ് ഓഫീസുകളിലും വിതരണം ചെയ്യാനുള്ള പദ്ധതികളും ആലോചിക്കുന്നു. ഇപ്പോള്‍ വാക്‌സിനേഷനുകള നല്‍കുന്നത് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പിന്നെ 80 വയസ്സിന് കൂടുതലുള്ള ആളുകള്‍ക്കുമായിരിക്കും.
(ചിത്രം: ജേക്കബ് കിങ്)