കൊച്ചി : പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന കള്ള പ്രചാരണത്തിന് പ്രസക്തി ഇല്ലെന്ന് തെളിഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ ശക്തമായിട്ടുള്ള ഇടപെടൽ കേരളത്തിൻ്റെ വികസന കാര്യത്തിൽ ഉണ്ടാകും. തൊഴിൽ ഇല്ലായ്മ പ്രശ്നത്തിൽ ആശയ സംവാദത്തിന് സിപിഎം തയ്യാറാണോ, എം വി ഗോവിന്ദനെ നേരിട്ട് വെല്ലുവിളിക്കുകയാണെന്ന് സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. കരാർ നിയമനങ്ങളുടെയും പിൻവാതിൽ നിയമനങ്ങളുടെയും കണക്ക് കേരളം പുറത്തു വിടാമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
 
                






