തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ ജയിൽ മുൻ ഡി ജി പി ആർ ശ്രീലേഖ ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. അന്ന് പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് വെളിപ്പെടുത്തൽ. അത്തരം ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട. ആരോപണം അന്വേഷണത്തെ ബാധിക്കുമോ എന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു




































