തിരുവനന്തപുരം: കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ വിദ്യാഭ്യാസ വര്‍ഷത്തെയും ആട്ടിയുലയിച്ച സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ വിദ്യാഭ്യാസവും ഓണ്‍ലൈനായി തുടരുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ലരീതിയില്‍ എല്ലാവരിലും എത്താത്ത ഒരു സാഹചര്യം ഇപ്പോഴുമുണ്ട്. കേരളത്തില്‍ ഒരു പരിധിവരെ ഒണ്‍ലൈന്‍ പഠനങ്ങള്‍ കുട്ടികളെ സഹായിച്ചെങ്കിലും കേരളത്തിന് പുറത്ത് വളരെ പരിതാപകരമാണ്.
എന്നാല്‍ തദ്ദേശീയ തിരഞ്ഞെടുപ്പിന് ശേഷം 10, 11 ക്ലാസുകള്‍ക്ക് ആരംഭം കുറിക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം ചെയ്യുകയാണ്. എന്നാല്‍ ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ഈ വര്‍ഷത്തെ പഠനം അത്ര സുഗമമാവാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ അധ്യാപകരോടും ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ റഗുലറായി ഹാജരാവാന്‍ പറഞ്ഞേക്കും. ഈ സന്ദര്‍ഭങ്ങളില്‍ 10, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ കാലഘട്ടത്തെ പോരായമയുള്ള ക്ലാസുകളെ ഊര്‍ജ്ജപ്പെടുത്താനും സംശയം തീര്‍ക്കാനുമുള്ള സാഹചര്യമായി ഇതിനെ കണക്കാക്കാം.
ഇപ്പോള്‍ സംജാദമായ തദ്ദേശീയ തിരഞ്ഞെടുപ്പ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വീണ്ടും ബാധിക്കാതിരിക്കാനാണ് സര്‍ക്കര്‍ ശ്രമിക്കുന്നത്. ഇനി രണ്ടു മാസത്തിന്റെ ഇടവേളയില്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടെ നടക്കുന്നതിനാല്‍ താഴ്ന്ന ക്ലാസുകളിലെ പഠനം ഇത്തവണ സാധ്യതകള്‍ തീരെ ഇല്ലെന്നു പറയുകയാവും ഭേദം. ഇപ്പോള്‍ നിലവില്‍ എല്ലാവരേയും ജയിപ്പിക്കുന്ന എന്ന രീതി 8 ക്ലാസ് വരെ മാത്രമാണ്. എന്നാല്‍ അത് 9 ക്ലാസുവരെ ആക്കാനും സര്‍ക്കാര്‍ ചിന്തിക്കുന്നു.





































