കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ഒന്നര കിലോ സ്വര്‍ണ്ണമാണ് മൂന്നു പേരില്‍ നിന്നും പിടികൂടിയിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ ഇടനിലക്കാരനും കൊല്ലം, തമിഴ്‌നാട് സ്വദേശിനികളുമാണ് പിടിയിലായിരിക്കുന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഇവര്‍ ഹാന്‍ഡ് ബാഗിലാക്കിയ പൂക്കുടയ്ക്കുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇത് കൂടാതെ രണ്ടു പേരില്‍ നിന്നും ഇന്ത്യന്‍, വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്.
പണം കണ്ടെത്തിയത് അമേരിക്കയിലേയ്ക്ക് പോകാനായി എത്തിയ ഒരു പ്രായമായ സ്ത്രീയുടെ കയ്യില്‍ നിന്നും അതുപോലെ തന്നെ കോലാലമ്പൂരിലേക്ക് പോകാനെത്തിയ ഒരു തമിഴ്‌നാട് സ്വദേശിനിയില്‍ നിന്നുമാണെന്നും അധികൃതര്‍ അറിയിച്ചു.








































