gnn24x7

14കാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; ഇൻസ്റ്റാഗ്രാം സുഹൃത്ത് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

0
342
gnn24x7

മലപ്പുറം: കൽപ്പകാചേരിയിൽ 14 വയസുകാരിയെ മയക്കുമരുന്ന് അടിമയാക്കി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മറ്റ് 5 പേർക്കുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. മാസങ്ങളോളം ഇവർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്.

ഇൻസ്റ്റാഗ്രാം വഴി ആണ് കൽപകഞ്ചേരി മേഖലയിലുള്ള യുവാക്കളുമായി പെൺകുട്ടി പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവാക്കൾ ലഹരി മരുന്ന് നൽകി കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. പിടിയിലായ രണ്ട് പേർക്ക് 19 ഉം 24 ഉം വയസ്സുണ്ട്. പെൺകുട്ടി ഇക്കാര്യം കുടുംബാംഗങ്ങളോട് പറയുകയും അവർ പോലീസിനെ അറിയിക്കുകയുമായിരുന്നു. കേസിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

gnn24x7