കൊല്ലം: പതിനഞ്ചുകാരനായ വിദ്യാർഥിയെയാണ് വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വയല ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയെ ആണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്താം ക്ലാസുകാരനായ കുട്ടിയെ രാവിലെ പഠിക്കാനായി എഴുന്നേൽപ്പിക്കാനെത്തിയ വീട്ടുകാർ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല.
തുടർന്ന് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.