നാട്ടിലേക്ക് മടങ്ങിയ യുവാക്കൾ തമിഴ്നാട്ടിൽ കാറപകടത്തിൽ മരിച്ചു. നാമക്കല്ലിലാണ് അപകടം. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ചായിരുന്നു അപകടം.
കൊല്ലം കൊട്ടാരക്കര സ്വദേശിയായ ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വർഗീസ് എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽ നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്. ഇന്ന് പുളിയറ ചെക്ക്പോസ്റ്റ് വഴിയാണ് ഇവർ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നത്.










































