gnn24x7

ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

0
285
gnn24x7

തിരുവനന്തപുരം: ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

കല്ലുവാതുക്കല്‍ സ്വദേശികളായ അസീം (32) മനീഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന പാല്‍ ടാങ്കര്‍ ലോറി എതിര്‍ദിശയില്‍ വരികയായിരുന്ന ഫോര്‍ച്യൂണര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടില്‍ വിട്ട ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്.ലോറിയില്‍ ഇടിച്ച കാര്‍ റോഡ് വശത്തെ മണ്‍തിട്ടയില്‍ ഇടിച്ചു മറിയുകയായിരുന്നു.

gnn24x7