gnn24x7

കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ച് രണ്ട് മരണം

0
201
gnn24x7

തൃശൂർ: തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട ചരക്കുലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലുംകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. പുലർച്ചെ ആറയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here