gnn24x7

പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി

0
308
gnn24x7

തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി. പ്രവാസികൾ കേരളത്തിന്റെയും ഇന്ത്യയുടേയും ഭാഗമാണ്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെ സൂക്ഷ്മതയോടെ പരിശോധിച്ചു സ്വീകരിച്ചത് പോലെ പ്രവാസികളെ നടപ‌‌ടികൾ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവിശ്യപ്പെട്ടു.

കോവിഡ് വിഷയത്തിൽ സര്‍ക്കാരിനെതിരായ വിമർശനം പരിധി വിടരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷം നടത്തുന്നത് വിമർശനമല്ല, നിർദ്ദേശമാണ്. കേരളം മെച്ചപ്പെട്ട പ്രവർത്തനമാണ് ഇക്കാര്യത്തിൽ നടത്തിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാർ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനാണ് നിർദേശിച്ചിട്ടുള്ളതെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.

കോവിഡ് ഭീതി രൂക്ഷമാകുന്നതിനും ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് മുമ്പും ചില രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ നിലവിലെ രോഗബാധയും പരിമിത സൗകര്യങ്ങളുംവെച്ച് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here