gnn24x7

സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം

0
271
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഉയർന്ന ശരാശരി താപനില രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ, പുനലൂർ, കോഴിക്കോട്, വെള്ളാനിക്കര എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില.

താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി നിർദേശിക്കുന്നു.

സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

മുൻകരുതലുകൾ

നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.

പകൽസമയത്ത് മദ്യം പോലെയുള്ള ലഹരിപാനീയങ്ങൾ ഒഴിവാക്കണം.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുമൂലമുള്ള തളർച്ചയോ മറ്റ്‌ ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ചപരിമിതർക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം. ശബ്ദസന്ദേശത്തിന്: sdma.kerala.gov.in

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here