തിരുവനന്തപുരം: അടുത്ത 2021 വര്‍ഷത്തില്‍ ഏറ്റവും പുതിയ കുറെ മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയി മാറി. ഇത് നാളെ മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരും. ഇതുകൂടാതെ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇതോടനുബന്ധിച്ച് ഓണ്‍ലൈനാവും.
ഇതോടെ ഒട്ടുമിക്ക സേവനങ്ങളും നമുക്ക് ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. വാഹന നികുതി അടയ്ക്കുന്നതും പെര്‍മിറ്റ് എടുക്കുന്നതുമെല്ലാം ഓണ്‍ലൈനായി തുടരും. ഇത് ഏറ്റവും കൂടുതലായി ഉപകാരപ്പെടുന്നത് വിദേശത്തുള്ളവര്‍ക്കാണ്. അവരുടെ ലൈസന്‍സ് പുതുക്കാനും മറ്റു പെര്‍മിറ്റുകള്‍ പുതുക്കാനും അവര്‍ നേരിട്ട് വരേണ്ട ആവശ്യം ഇല്ല. ഓണ്‍ലൈനായി ഇനി സേവനങ്ങള്‍ അവര്‍ക്ക് മുന്‍പില്‍ സുരക്ഷിതം.