gnn24x7

ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി

0
332
gnn24x7

ആറന്മുള: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി.

സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുംപോകുംവഴിയാണ് പീഡനം നടന്നത്.
ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം പറയുകയായിരുന്നു.

രാത്രി ഒരുമണിയോടുകൂടിയാണ് സംഭവം. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് എടുത്തു.

മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫലെന്നാണ് റിപ്പോർട്ട്.

gnn24x7