gnn24x7

ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു

0
245
gnn24x7

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്‍ട്ടൂണുകളാണ് പ്രത്യക്ഷപ്പെടിരിക്കുന്നത്.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ഗര്‍ഭിണിയായ ആന ചരിഞ്ഞു.

ഇത് ലോകത്തിലെ ഏറ്റവും ക്രൂരമായ പ്രവൃത്തിയാണിതെന്നാണ് പലരും ട്വിറ്ററില്‍ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here