തിരുവനന്തപുരം: രാജ്യത്ത് കൊറോണായെ അതിജീവിക്കാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഘലയും, തൊഴിൽ മേഖലയും അപ്പാടെ നിശ്ചലമാണ്.
ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും സമ്പത്തിക ദുരന്തത്തിൽപ്പെട്ടിരിക്കുകയാണ് അതുകൊണ്ട് സംസ്ഥാന സർക്കാർ കേരളത്തിലെ ഒരു മാസത്തെ വൈദ്യുതി, വെള്ളം, എന്നിവയുടെ ചാർജുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപെട്ടു.
പാർട്ടി നേതാവ് സജി മഞ്ഞക്കടമ്പിൽ ആണ് ഈ ആവശ്യമുയർത്തിയത്. ജനങ്ങൾ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് ഈ സമയത്ത് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ജനങ്ങൾക്ക് സഹായകമാകുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








































