തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കടമ്പ കടന്നിരിക്കുകയാണ്. ആര്‍എസ്എസ് നിര്‍ദേശം കൃത്യമായി പാലിച്ച്കൊണ്ടാണ് സുരേന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ,ഓര്‍ഗനിസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ സന്ദര്‍ശിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള ജെനെറല്‍ സെക്രട്ടറി എം ഗണേഷും ഭാരവാഹികളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് കെ രാമന്‍പിള്ളയെ ദേശീയ കൗണ്‍സില്‍ അംഗങ്ങമാക്കിയ കെ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദനെയും ദേശീയ കൗണ്‍സിലില്‍ ഉള്‍പെടുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു.
എന്നാല്‍ ആര്‍എസ്എസിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഇതിനെ എതിര്‍ത്തതായാണ് വിവരം. എന്തായാലും സുരേന്ദ്രന്‍ അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പും നിയമസഭാ തെരെഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന്‍ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതിനും ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും തയ്യാറായി എന്നാണ് ഭാരവാഹി പട്ടികയില്‍ നിന്നും വ്യക്തമാകുന്നത്.ഒപ്പം തന്നെ തന്‍റെ നിയന്ത്രണം സംഘടനയില്‍ കൊണ്ട് വരുന്നതിനും സുരേന്ദ്രന് കഴിഞ്ഞു.
എതിര്‍പ്പ് ഉയര്‍ത്തുന്നവരെ അവഗണിച്ച് മുന്നോട്ട് പോകുന്നതിനാണ് സുരേന്ദ്രന്‍റെ ശ്രമം. എന്നാല്‍ അടിത്തട്ടിലെപ്രവര്‍ത്തനത്തെ പാര്‍ട്ടിയില്‍ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ബാധിക്കാതെ നോക്കണം എന്ന കടുത്ത നിലപാടാണ് സംസ്ഥാന അധ്യക്ഷന്.എന്തായാലും നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ വിപുലീകരണം എന്ന നടപടിയിലേക്ക് കടക്കുന്നതിനാണ് സുരേന്ദ്രന്‍റെ ശ്രമം.









































