gnn24x7

ക്വാറന്റീന്‍ ചട്ടം ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയ നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ്

0
438
gnn24x7

കോഴിക്കോട്: ക്വാറന്റീന്‍ ചട്ടം ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയ വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ്. വിദേശത്ത് നിന്ന് വന്ന നൂര്‍ബിനയുടെ മകന്‍ നിരീക്ഷണിത്തിലിരിക്കെയാണ് മകളുടെ വിവാഹം നടത്തിയത്.

മാര്‍ച്ച് 21 ാം തിയതിയായിരുന്നു നൂര്‍ബിനയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കോഴിക്കോട് നഗരത്തിലെ ഓഡിറ്റോറിയത്തില്‍ വലിയ രീതിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പിന്നീട് നിയന്ത്രണങ്ങള്‍ വന്ന ശേഷം വീട്ടില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം വീട്ടില്‍ നടത്തിയ വിവാഹത്തിലും 50 ലേറെ ആളുകള്‍ പങ്കെടുത്തു.

ഒപ്പം ക്വാറന്റീനില്‍ കഴിയേണ്ടിയിരുന്ന മകനും ഈ വിവാഹത്തില്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്.

അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസെടുക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here