gnn24x7

കൊറോണ വൈറസ്; കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍!

0
256
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍!!

മാര്‍ച്ച് 14ന് ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ച മുരളീധരന്‍ സ്വയം ക്വാറന്‍റ്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ശ്രീചിത്ര ആശുപതിയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഈ ഡോക്ടര്‍ക്കൊപ്പം വി മുരളീധരന്‍ ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ നിരീക്ഷണത്തിലുള്ളത്.

ശ്രീചിത്ര ആശുപത്രിയില്‍ യോഗം നടന്നതിന്‍റെ പിറ്റേന്നാണ് സ്പെയ്നില്‍ നിന്നുമെത്തിയ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യോഗത്തിന് മുന്‍പായി കൊറോണ സാഹചര്യം മുരളീധരന്‍റെ ഓഫീസ് ആശുപത്രി അധികൃതരോട് ആരാഞ്ഞിരുന്നു.

എന്നാല്‍, അത്തരം പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും യാത്ര റദ്ദ് ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് ശ്രീചിത്ര അധികൃതര്‍ നല്‍കിയ മറുപടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച ഡോക്ടറുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പലരും ഈ യോഗത്തില്‍ പങ്കെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രി സ്വയം ക്വാറന്‍റ്റൈനില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തിരികെയെത്തിയ മന്ത്രി പാര്‍ലമെന്‍ററി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരു ഡോക്ടര്‍ ശ്രീചിത്ര ആശുപത്രിയിലുണ്ടെന്ന വിവരം അധികൃതര്‍ മറച്ചുവച്ചുവെന്നാണ് കേന്ദ്ര മന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നത്.

അതേസമയം, ഡോക്ടര്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 30ഓളം ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടര്‍ ജോലി ചെയ്തിരുന്ന ഡിപ്പാര്‍ട്ട്മെന്‍റിലെ ജീവനക്കാരോടും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാല് ഡോക്ടര്‍മാരോടും നേരത്തെ തന്നെ അവധിയില്‍ പ്രവേശിക്കാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

സോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹം പരിശോധിച്ച രോഗികളുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ അന്വേഷിച്ചു വരികയാണ്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here