gnn24x7

ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്നു മരണം

0
371
gnn24x7

കോട്ടയം: ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്നു മരണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.

തൃക്കൊടിത്താനം പുതുജീവന്‍ മാനസിക കേന്ദ്രത്തിലാണ് സംഭവം. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജിലാണ് മൂന്നാമത്തെ മരണം ഉണ്ടായത്.

കോവിഡ്19, എച്ച്1 എന്‍1 അല്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഞായറാഴ്ചയാണ് ഒരു രോഗി മരിക്കുന്നത്. എന്നാല്‍ മരണം സാംക്രമിക രോഗം ബാധിച്ചല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

അറുപതോളം അന്തേവാസികളാണ് ചികിത്സാ കേന്ദ്രത്തിലുണ്ടായിരുന്നത്. മരിച്ച രോഗികളുടെ സാമ്പിളുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

gnn24x7