gnn24x7

നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും

0
421
gnn24x7

കോഴിക്കോട്: നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് വിവിധ വകുപ്പുകളില്‍ കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി സി.ആര്‍ ദിനേഷ് ശിക്ഷ വിധിച്ചു. 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും ആണ് ശിക്ഷ. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കാണ് നാലാം ക്ലാസുകാരനെ പീഡിപ്പിച്ചത്.

2017 ലായിരുന്നു അധ്യാപകന്‍ തന്നെ പല തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതിനെ തുടർന്ന് അധ്യാപകനെതിരെ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്.
വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശിക്ഷയുള്ള വകുപ്പ് പ്രകാരം ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ ആണ് ഹാജരായത്. പിഴ തുകയുടെ പകുതി ഇരക്ക് നല്കണമെന്നാണ് കോടതി വിധിയിൽ പറയുന്നത്.

gnn24x7