തിരുവനന്തപുരം: കെഎസ്ആര്‍ടിസി യുടെ ജനങ്ങളെ വലച്ച മിന്നല്‍ പണിമുടക്കില്‍ ജീവനക്കാരെ അറെസ്റ്റ് ചെയ്തേക്കും. സമരം ജനദ്രോഹമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു കാരണവശാലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,കെഎസ്ആര്‍ടി സിയുടെ മിന്നല്‍ പണിമുടക്കില്‍ ജില്ലാ കളക്റ്റര്‍ സര്‍ക്കാരിന് പ്രാഥമിക റിപോര്‍ട്ട് നല്‍കിയിട്ടുണ്ട് .ഇതില്‍ കെഎസ്ആര്‍ടിസിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്.കെഎസ്ആര്‍ടിസിക്ക് അവശ്യ സര്‍വീസ് നിയമം ബാധകമാക്കണമെന്ന്‍ കളക്റ്ററുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.കളക്റ്റര്‍ കെ.ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന് പുറമേ വിശദമായ അന്തിമ റിപ്പോര്‍ട്ട് കൂടുതല്‍ പരിശോധനകള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം നല്‍കും.
കിഴക്കേകോട്ടയിലെത്തി കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ജനങ്ങളില്‍ നിന്നും കളക്റ്റര്‍ മൊഴിയെടുത്തു.മിന്നല്‍ സമരത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്തിരുന്നു.മിന്നല്‍ പണിമുടക്കില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.അതേസമയം മുഖ്യമന്ത്രി കൂടുതല്‍ കടുത്തനിലപാടിലാണ്.മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ പോലീസ് അറെസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് അദ്ധേഹം.ഇക്കാര്യത്തില്‍ പോലീസിന് കര്‍ശന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുമുണ്ട്.ഉടന്‍ തന്നെ കണ്ടക്റ്റര്‍ മാര്‍ ഡ്രൈവര്‍മാര്‍ എന്നിവരെ അറെസ്റ്റ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്.