gnn24x7

സി.എം രവീന്ദ്രന് നാലാം തവണയും ഇ.ഡി നോട്ടിസ് നൽകി; ഇ.ഡി ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സി.എം രവീന്ദ്രന്‍

0
274
gnn24x7

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് നാലാം തവണയും ഇ.ഡി നോട്ടിസ് നൽകി. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. എന്നാൽ ഇ.‍ഡി നടപടിക്കെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചോദ്യം ചെയ്യലിനുള്ള സമയം കോടതി നിശ്ചയിക്കണമെന്നും, കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യരുതെന്നും, ചോദ്യം ചെയ്യല്‍ സമയത്തു അഭിഭാഷകനെ അനുവദിക്കണമെന്നും ആണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. ഇ.ഡി തുടര്‍ച്ചയായി നോട്ടിസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ മൂന്ന് തവണയും ഇ ഡി രവീന്ദ്രനോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യ പ്രശനം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.

gnn24x7