gnn24x7

സംസ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ന​ൽ​കി​യ സം​ഘ​ട​നാ​ചു​മ​ത​ല​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം

0
452
gnn24x7

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ന​ൽ​കി​യ സം​ഘ​ട​നാ​ചു​മ​ത​ല​യെ​ച്ചൊ​ല്ലി  കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം. ചു​മ​ത​ല​ക​ൾ വീ​തി​ച്ച്​ ന​ൽ​കി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഒ​പ്പി​ട്ട സ​ർ​ക്കു​ല​ർ, ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ര​വി​പ്പി​ച്ചു. എ,ഗ്രൂപ്പിന്‍റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്നാണ്‌ മുല്ലപ്പള്ളിക്ക് സ്വന്തം സര്‍ക്കുലര്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടി വന്നത്.

തൃ​ശൂ​ർ ഒ​ഴി​കെ ജി​ല്ല​ക​ളു​ടെ​യും പാ​ർ​ട്ടി​യു​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ളു​െ​ട ചു​മ​ത​ല​ക​ളാ​ണ്​ കെ.​പി.​സി.​സി പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ വീ​തി​ച്ച്​ ന​ൽ​കി​യ​ത്. ഇ​തി​ന്​ പു​റ​മെ സം​ഘ​ട​നാ​ചു​മ​ത​ല​യും ഒാ​ഫി​സ്​ ചു​മ​ത​ല​യും പാ​ർ​ട്ടി​യു​ടെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യും നി​ശ്ച​യി​ച്ചാ​ണ്​ സ​ർ​ക്കു​ല​ർ ത​യാ​റാ​ക്കി​യ​ത്.സ​ർ​ക്കു​ല​ർ കെ.​പി.​സി.​സി​യി​ൽ നി​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കും​മു​മ്പ്​ ചി​ല ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ​യും കൈ​ക​ളി​ലെ​ത്തി. ഇ​തോ​ടെ​യാ​ണ്​ വി​വാ​ദം ആ​രം​ഭി​ച്ച​ത്.

എ ഗ്രൂപ്പ് നേതാവും ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളുമായ  മു​തി​ർ​ന്ന നേ​താ​വ്​ ത​മ്പാ​നൂ​ർ ര​വി​യാ​ണ്​ കു​റ​ച്ചു​കാ​ല​മാ​യി സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ െസ​ക്ര​ട്ട​റി. എ​ന്നാ​ൽ, പു​തി​യ സ​ർ​ക്കു​ല​റി​ൽ ത​മ്പാ​നൂ​ർ ര​വി​ക്ക്​ ഒാ​ഫി​സ്​ ചു​മ​ത​ല​യും കെ.​പി. അ​നി​ൽ​കു​മാ​റി​ന്​​ സം​ഘ​ട​നാ​ചു​മ​ത​ല​യും ന​ൽ​കി.  സം​ഘ​ട​നാ ചു​മ​ത​ല​യി​ൽ​നി​ന്ന്​ ത​മ്പാ​നൂ​ർ ര​വി​യെ മാ​റ്റി​യ​തി​നോ​ട്​ എ വി​ഭാ​ഗ​ത്തി​ന്​ യോ​ജി​പ്പി​ല്ല. ജി​ല്ല ചു​മ​ത​ല​ക​ൾ നി​ശ്ച​യി​ച്ച​പ്പോ​ൾ ഇ​പ്പോ​ൾ ഏ​തെ​ങ്കി​ലും ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വ​മ​ല്ലാ​ത്ത​വ​ർ​ക്ക്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ച്ച​തി​നാ​ൽ ത​ങ്ങ​ൾ​െ​ക്കാ​പ്പ​മു​ള്ള​വ​ർ ത​ഴ​യ​പ്പെ​െ​ട്ട​ന്ന പ​രാ​തി  ​ഐ ഗ്രൂപ്പും ഉന്ന​യി​ക്കു​ന്നു.

എ ​വി​ഭാ​ഗ​ത്തി​നാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​മ​ർ​ഷം. ചു​മ​ത​ല​ക​ൾ വീ​തി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കും​മു​മ്പ്​ പാ​ർ​ട്ടി​യി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​ലോ​ചി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.അ​തേ​സ​മ​യം, ചു​മ​ത​ല​ക​ൾ വീ​തി​ച്ച്​ സ​ർ​ക്കു​ല​ർ ത​യാ​റാ​ക്കി​യ​ശേ​ഷം പാ​ർ​ട്ടി​യി​െ​ല പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യി പ്ര​സി​ഡ​ൻ​റ്​ ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ ആ​രോ ചോ​ർ​ത്തു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. സ​ർ​ക്കു​ല​ർ പുറ​ത്തു​വ​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കാ​തെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച്​ പി​ന്നീ​ട്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ നി​ല​പാ​ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here