ചേരനല്ലൂർ : കൊച്ചി ചേരനെല്ലൂർ പഞ്ചായത്തിൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് കുടിയേറി. ഇത് കേരളരാഷ്ട്രീയത്തിൽ മാത്രമല്ല ഞെട്ടൽ ഉണ്ടാക്കിയത് ബിജെപിയിലും ഞെട്ടലുണ്ടാക്കി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആൽഫ്രഡ് ടി ജെ യുടെ നേതൃത്വത്തിൽ ഇരുപതോളം കോൺഗ്രസ് പ്രവർത്തകരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇനിയും കൂടുതൽ കോൺഗ്രസ്സുകാർ ബിജെപിയിലേക്ക് മാറാൻ സന്നദ്ധരായി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വരുന്നവർക്ക് ബിജെപി മണ്ഡലം പ്രസിഡണ്ട് പി ജി മനോജ് കുമാറിൻറെ നേതൃത്വത്തിൽ ജില്ലാ ഓഫീസിൽ പാർട്ടിയിലേക്കുള്ള സ്വീകരണം നൽകി. എല്ലാ പുതിയ കോൺഗ്രസ് പ്രവർത്തകർക്കും ബിജെപി പി ജില്ലാ ഓഫീസ് മെമ്പർഷിപ്പ് നേരിട്ട് നൽകുകയാണുണ്ടായത്. ഇത്തരം രം പുതിയ മെമ്പർമാർ വരുന്നത് ബിജെപിയിൽ കൂടുതൽ പ്രതീക്ഷകൾ ജനിപ്പിക്കുന്നുണ്ട് എന്ന് ജില്ലാ പ്രവർത്തക സമിതി പ്രഖ്യാപിച്ചു. കോൺഗ്രസിലെ ദീർഘകാലത്തെ പ്രവർത്തനം മടുത്തു ശക്തമായ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയും ജനങ്ങളുടെ പാർട്ടിയുമായ ബിജെപിയിലേക്ക് അ കുടിയേറുന്നത് അത് ശുഭസൂചന ആണെന്ന് ബിജെപി പ്രഖ്യാപിച്ചു.