gnn24x7

സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

0
335
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസര്‍ഗോഡ് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി ജില്ലകളില്‍ 2 രോഗികളും വീതമാണ് ഉള്ളത്.

നീരീക്ഷണത്തില്‍ ഇപ്പോള്‍ 157253 പേരാണ് ഉള്ളത്. വീടുകളില്‍ 156660 പേരാണ് ഉള്ളത്. 623 പേര്‍ ആശുപത്രികളിലാണ് ഉള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പി.എസ്.സി രാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.

gnn24x7