പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരികരിച്ചു. കലക്ടർ പി. ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പന്തളം സ്വദേശിയുടെ ഫലം ഇല്ല. ഒരു വയസ്സുള്ള കുട്ടിയുടെ ഫലവും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ തൃശൂർ നഗരത്തിലും എത്തിയതായി കണ്ടെത്തി. നഗരത്തിലെ വിവിധ സാംസ്കാരിക സ്ഥലങ്ങൾ സന്ദർശിച്ചതായി സൂചന. ചെറുതുരുത്തിയിൽ നിന്ന് കൊച്ചിയിലേക്ക് പോകും വഴി ഉത്സത്തിലും പങ്കെടുത്തതായി സംശയം. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതായി ജില്ല കലക്ടർ പറഞ്ഞു.
ലോകത്താകമാനം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കടന്നു. 1,62,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. യൂറോപ്പിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ കോവിഡ് പടർന്നു പിടിക്കുകയാണ്. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 368 പേർ മരിച്ചു. 1,809 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്.










































