കൊല്ലം: അഞ്ചലിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളിയായ സുനില്‍, ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്. സുനില്‍ തൂങ്ങി മരിച്ച നിലയിലും സുജിനി തറയില്‍ വിരിച്ച പായയില്‍ മരിച്ച നിലയിലുമായിരുന്നു.
മൂന്നു വയസ്സുള്ള കുട്ടി അമ്മ മരിച്ചതറിയാതെ മുലപ്പാല്‍ കുടിക്കുകയായിരുന്നെന്ന് മൃതദേഹം ആദ്യം കണ്ടവര്‍ പൊലീസിനോട് പറഞ്ഞു. അഞ്ചലിലെ വാടകവീട്ടിലാണ് സംഭവം.
നിർമ്മാണ തൊഴിലാളിയായ സുനിൽ പുലർച്ചെ 5 മണിക്ക് സുഖമില്ലെന്ന് പറഞ്ഞ് ആലഞ്ചേരി യിൽ ഉള്ള അമ്മയെ വിളിച്ചു പറഞ്ഞു. സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛൻ വന്നപ്പോൾ കതകു തുറക്കാത്തതിനെ തുടർന്നു വെട്ടുകത്തി കൊണ്ട് ജനൽ വെട്ടി പൊളിച്ചു. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടത്.
ഭാര്യയെ കൊലപ്പെടുത്തി സുനിൽ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു.










































